പ്രിയപ്പെട്ട ചെസ്സ് വിദ്യാർത്ഥികളേ, രക്ഷിതാക്കളേ, ചെസ്സ് അസോസിയേഷൻ കാസറഗോഡും വിഷി ചെസ്സ് സ്കൂളും ചേർന്ന് ഏപ്രിൽ 7, 8 തീയ്യതികളിൽ സൗജന്യ ചെസ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിനു സമീപം ബെസ്റ്റോ സെന്ററിലെ സയൻസ് അക്കാദമിയിൽ വെച്ചാണ് ക്ലാസ്സുകൾ.നമ്മുടെ ഓൺലൈൻ പരിശീലന ക്ലാസ്സിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുട്ടികളേയും നേരിട്ടു നടത്തുന്ന ചെസ്സ് ക്യാമ്പിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.പുതുതായി ചേരാൻ ആഗ്രഹിക്കുന്ന ആരെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടെങ്കിൽ അവരേയും ഉൾപ്പെടുത്താം. പ്രായപരിധിയില്ല. എല്ലാ കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.
ക്ലാസ് സമയം:
10 വയസ്സു മുതൽ മുകളിലുള്ളവർക്ക് : രാവിലെ 10 മുതൽ 1 മണി വരെ.
9 വയസ്സുവരെയുള്ള കുട്ടികൾക്ക് : ഉച്ചക്കുശേഷം 2 മുതൽ 5 മണി വരെ.
ചെസ്സ് പരിശീലന ക്യാമ്പിന് പുതിയ കുട്ടികൾ ചെസ്സ് അസോസിയേഷന്റെ വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ:
പി. ശ്രീധരൻ മാസ്റ്റർ (പ്രസിഡണ്ട് )
9447520368
രാജേഷ് വി. എൻ. (സെക്രട്ടറി)
960231010
തമ്പാൻ എൻ. (വൈസ് പ്രസിഡണ്ട്)
9495223776
അജിത ജയറാം (ജോ. സെക്രട്ടറി) 9495093810