ചെസ്സിൽ കാസറഗോഡൻ പെൺകരുത്തിന്റെ പെരുമയറിച്ച് സഹപാഠികളായ അതുല്യയും ശിവകീർത്തനയും

ചെന്നൈ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി(SRMIST)യിൽ ഏപ്രിൽ 1 മുതൽ 3 വരെ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചെസ്സ് ചാമ്പ്യൻഷിപ്പിൽ(2021-22) കണ്ണൂർ യൂണിവേഴ്സിറ്റിക്കായി മത്സരിക്കാൻ ഒരുമിച്ചു ചെസ്സു കളിച്ചു വളർന്ന അതുല്യയും ശിവകീർത്തനയും.

പടന്നക്കാട് നെഹ്രു ആർട്സ് & സയൻസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ഈ ചെസ്സ് താരങ്ങൾ
അംഗൻവാടി മുതൽ സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്; ബന്ധുക്കളും. കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായി സ്വദേശികളാണിരുവരും.

2019 – 20 ൽ കണ്ണൂർ യൂണിവേഴ്സിറ്റി വനിതാ ചാമ്പ്യനായ പി. ശിവകീർത്തന രണ്ടാം വർഷവും മൂന്നാം വർഷവും മികച്ച പ്രകടനത്തോടെ യൂണിവേഴ്സിറ്റി ടീമിലിടം നേടി.

2017 ൽ പ്ലസ് വൺ പഠിക്കുമ്പോൾ സ്കൂൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ (SGFI) കേരളത്തിനുവേണ്ടി മത്സരിച്ചു.

2016ലും 2019 ലും കേരളോത്സവം ചെസ്സിൽ ജില്ലാ ചാമ്പ്യനായി സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തു.
അച്ഛൻ ഗംഗാധരൻ, അമ്മ ശാന്ത. സഹോദരൻ സുജിത്ത് ശിവൻ.

തുടർച്ചയായ മൂന്നാം വർഷവും കണ്ണൂർ യൂണിവേഴ്സിറ്റി ടീമിൽ സ്ഥാനം നേടിയ അതുല്യ എ.വി 2015 ൽ 9-ാം ക്ലാസ്സിലും 2018 ൽ പ്ലസ് ടു വിലും പഠിക്കുമ്പോൾ നാഷണൽ സ്കൂൾ ചെസ്സിൽ കേരളത്തിനായി മത്സരിച്ചു.

2017 ൽ കേരളോത്സവം ചെസ്സിൽ ജില്ലാ ചാമ്പ്യനായി സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു.

2021 ൽ ചെസ്സ് കേരള സംഘടിപ്പിച്ച വനിതാ ഗ്രാൻഡ് പ്രീ ജൂഡിത്ത് പോൾഗാർ ട്രോഫി സൂപ്പർ ഫൈനലിലും മത്സരിച്ചു.

അച്ഛൻ ഭാസ്കരൻ, അമ്മ അനിത. സഹോദരൻ അർജുൻ എ. വി.

അതുല്യയുടേയും ശിവകീർത്തനയുടേയും കരുത്തിൽ നെഹ്രു കോളജ് വനിതാ ടീം കഴിഞ്ഞ മൂന്നുതവണയും യൂണിവേഴ്സിറ്റി റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ചെസ്സിൽ വിവധതലങ്ങളിൽ നിരവധി അഭിമാനകരങ്ങളായ നേട്ടങ്ങൾ കൈവരിച്ച അതുല്യക്കും ശിവകീർത്തനക്കും ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ അഭിനന്ദനങ്ങൾ!

Men’s Team of Kannur University. From left 1. Abhiram M, 2. Akshay Dinesh, 3. Sabariraj CV, 4. Alex C Joy, 5. Dheeraj P V, 6. Pranav P V.
Kannur University Women’s Team Members: Ashwini Balakrishnan, Sivakeerthana P, Sneha Haridas, Athulya A V, Sreedhanya E B, Swaha V S.

കാസറഗോഡ് ജില്ലയിൽ നിന്നുള്ള 6 ചെസ്സ് താരങ്ങളാണ് ഇത്തവണത്തെ കണ്ണൂർ യൂണിവേഴ്സിറ്റി പുരുഷ വനിതാ ടീമുകളിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ചാമ്പ്യൻ ശബരിരാജ് സി.വി, റണ്ണർ അപ്പ് അലക്സ് സി. ജോയ്, ധീരജ് പി.വി, വനിതാ ചാമ്പ്യൻ ശ്രീധന്യ ഇ.ബി എന്നിവരാണ് അതുല്യ, ശിവകീർത്തന എന്നിവരോടൊപ്പം ചെന്നൈയിൽ മത്സരിക്കാനിറങ്ങുന്നത്.

ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ നമ്മുടെ കുട്ടികൾക്ക് ഉജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *