

ധീരജ് പി.വി. ക്ക് ഇത് അഞ്ചാം നേട്ടം. ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലേക്ക് തുടർച്ചയായ അഞ്ചാം തവണയും ഗവൺമെന്റ് ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ വിദ്യാർത്ഥിയായ ധീരജ് പി. വി. സെലക്ഷൻ കരസ്ഥമാക്കി.ഇതിനകം 3 തവണ യൂണിവേഴ്സിറ്റി ടീം അംഗമായിട്ടുള്ള സഹോദരി അപർണ പി.വി. ഇത്തവണ പഠനം മദ്രാസ് യൂണിവേഴ്സിറ്റിയിലായതിനാൽ കളത്തിലുണ്ടായിരുന്നില്ല