പ്രതിവാര സൗഹൃദ ചെസ്സ് ടൂർണമെന്റിൽ ശബരീരാജ് സി.വി. ചാമ്പ്യൻ

ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ്
കാഞ്ഞങ്ങാട് സയൻസ് അക്കാദമിയിൽ വെച്ചു 12.6.2022 ഞായറാഴ്ച നടത്തിയ പ്രതിവാര സൗഹൃദ ചെസ്സ് ടൂർണമെന്റി ൽ
ജില്ലയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു

സ്വിസ്സിസിസ്റ്റം 6 റൗണ്ട് മത്സരങ്ങളിൽ 5 പോയന്റ് നേടി കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യൻ ശബരീരാജ് സി.വി. ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാന താരങ്ങളായ പി. ആദ്ര, അവിനാശ് കെ. പി. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മുൻ ജില്ലാ ചാമ്പ്യൻ വെറ്ററൻ താരം പി. ശ്രീരാമൻ നമ്പൂതിരി നാലാം സ്ഥാനം നേടി.

ജൂനിയർ താരം പി. ആഭ,
സബ് ജൂനിയർ താരം ആദിത് തമ്പാൻ,
ജൂനിയർ താരം ഹർഷൻ എസ്, എന്നിവർ 5,6,7 സ്ഥാനങ്ങൾ നേടി.

വെള്ളരിക്കുണ്ട് ആനന്ദ് ചെസ്സ് ക്ലബ് താരം രാജൻ സി. എട്ടാം സ്ഥാനം നേടി.

വിജയികൾക്ക് ചെസ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് തമ്പാൻ എം, ജില്ലാ പാരന്റ്സ് ഫോറം സെക്രട്ടറി പി.വി. ജയരാമൻ തുടങ്ങിയവർ കാഷ് പ്രൈസുകൾ സമ്മാനിച്ചു.

കാഞ്ഞങ്ങാട് സയൻസ് അക്കാദമി – വിഷി ചെസ്സ് സ്കൂൾ സംയുക്തമായാണ് ജില്ലാ ചെസ്സ് അസോസിയേഷനു വേണ്ടി ടൂർണമെന്റ് സംഘടിപ്പിച്ചത്. ചെസ്സ് അസോസിയേഷൻ സെക്രട്ടറി രാജേഷ് വി. എൻ. ആർബിറ്ററായി.

Leave a Reply

Your email address will not be published. Required fields are marked *