Held on Sunday, 20th February 2022
At Lichess.org online platform
ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിച്ചു വരുന്ന പ്രതിവാര ഓൺലൈൻ ചെസ്സ് പരമ്പരയിലെ രണ്ടാം ടൂർണമെന്റിൽ വിഷ്ണു പ്രസാദ് എസ്. ചാമ്പ്യനായി.മനോജൻ രവി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അഷറഫ് പി. മൂന്നും രതീഷ്കുമാർ വി. നാലും എൻ. എസ്. ദേവദർശൻ അഞ്ചും സ്ഥാനം സ്വന്തമാക്കി.ആദിത് തമ്പാൻ, മനോജ് ബി, രവീന്ദ്രൻ എൻ, അരുൺ കുമാർ പി, ആയുഷ് പി. പി. എന്നിവർ 6 മുതൽ 10 വരെ സ്ഥാനങ്ങൾ നേടി.
ശ്രീനിവാസ് മുള്ളേരിയ (വെറ്ററൻ), ശ്രീധന്യ ഇ.ബി (വനിതാ), മുഫറാ സൈനബ് (അണ്ടർ 10 ഗേൾസ് ) മാധവ് ടി. (അണ്ടർ 10 ബോയ്സ്) എന്നിവർ കാറ്റഗറി സമ്മാനാർഹരായി.
വിജയികൾക്ക് ജില്ലാ ചെസ്സ് അസോസിയേഷന്റെ അഭിനന്ദനങ്ങൾ! ടൂർണമെന്റിൽ മത്സരിച്ച എല്ലാ ചെസ്സ് താരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അസോസിയേഷന്റെ പേരിൽ രേഖപ്പെടുത്തുന്നു.
ടൂർണമെന്റ് സ്പോൺസർ ചെയ്ത ബീംബുങ്കാൽ ധ്വനി സർഗവേദി പ്രവർത്തകരോടുള്ള ചെസ്സ് അസോസിയേഷന്റെ കൃതജ്ഞതയും കടപ്പാടും രേഖപ്പെടുത്തുന്നു.
പ്രതിവാര പരമ്പരയിലെ 3-ാം മത്സരം അടുത്ത ഞായറാഴ്ച (ഫെബ്രുവരി 27) വൈകു. 7 മണിക്ക് ആരംഭിക്കും.
പുതിയ മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കുക: 9605231010.

