TOURMENTS IN UNDER 19, UNDER 15 AND UNDER 10 CATEGORIES
Organized by Chess Association Kasaragod
In association with District Chess Parents Forum Kasaragod, Science Academy, Vishy Chess School
On Saturday, 14th January 2023 at Science Academy Kanhangad.
Register now: https://forms.gle/EgZmSLgRGLJWoW7b6


ചെസ്സ് അസോസിയേഷൻ കാസറഗോഡ്,
ജില്ലാ ചെസ്സ് പാരന്റ്സ് ഫോറം, സയൻസ് അക്കാദമി, വിഷി ചെസ്സ് സ്കൂൾ എന്നിവയുടെ സഹകരണത്തോടെ
കുട്ടികൾക്കായി
2023 ജനുവരി 14 രണ്ടാം ശനിയാഴ്ച
കാഞ്ഞങ്ങാട് സയൻസ് അക്കാദമി യിൽ വെച്ച്
ജൂനിയർ ഓപ്പൺ ചെസ്സ് മീറ്റ് സംഘടിപ്പിക്കുന്നു.
അണ്ടർ 19, അണ്ടർ 15, അണ്ടർ 10 എന്നീ 3 കാറ്റഗറികളിൽ പ്രത്യേകം മത്സരങ്ങൾ (3 ടൂർണമെന്റുകൾ)
ജില്ല, സംസ്ഥാന പരിധികളില്ലാതെ എല്ലായിടത്തുമുള്ള 19 വയസ്സു വരെയുള്ള ചെസ്സ് കളിക്കാർക്ക് പങ്കെടുക്കാം.
അണ്ടർ 19 കാറ്റഗറി (1.1.2004 മുതലുള്ള വർക്ക്)
അണ്ടർ 15 കാറ്റഗറി (1.1.2008 മുതലുള്ളവർക്ക്)
അണ്ടർ 10 കാറ്റഗറി (1.1.2013 മുതലുള്ള കുട്ടികൾക്ക് മാത്രം)
മത്സര ക്രമം
സ്വിസ് പെയറിങ് സിസ്റ്റം സ്റ്റാൻഡേർഡ്.
മത്സരാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് റൗണ്ടുകൾ തീരുമാനിക്കും.
സമയ നിയന്ത്രണം: 20 + 5 each.
നിരവധി സമ്മാനങ്ങൾ!
20,000 രൂപ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ 39 വിജയികൾ സമ്മാനിതരാവും. 39 ട്രോഫികളും 24 ക്യാഷ് പ്രൈസുകളും. കൂടാതെ 10 വയസ്സു വരെയുള്ള കുട്ടികൾക്കെല്ലാം മെഡൽ സമ്മാനിക്കും.
ഭക്ഷണം
കളിക്കാർക്കെല്ലാം ഉച്ചഭക്ഷണവും ചായയും ഉണ്ടായിരിക്കും.
പ്രവേശന ഫീസ് 150 രൂപ
രജിസ്ട്രേഷൻ:
മത്സരാർത്ഥികൾ ജനുവരി 12നു മുമ്പ്
പ്രവേശന ഫീസടച്ച് ഓൺലൈനായി പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എൻട്രി ഫീ അടക്കുന്നതിനുള്ള Gpay നമ്പർ: 80789 33214 (Sabariraj C V). പണമടക്കുമ്പോൾ മത്സരാർത്ഥിയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്.
തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്:
80789 33214(Sabariraj C V).
തുടർന്ന് താഴെ കൊടുത്തിരിക്കുന്ന ഗൂഗ്ൾ ഫോം വഴി പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/EgZmSLgRGLJWoW7b6
രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിക്കേണ്ടതാണ്.
വാട്സാപ്പ് ഗ്രൂപ്പ്
രജിസ്റ്റർ ചെയ്യുന്നവരെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യുന്നതാണ്. ടൂർണമെന്റ് സംബന്ധിച്ച എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും ഈ ഗ്രൂപ്പ് വഴിയാണ് നല്കുക.
രജിസ്ട്രേഷൻ അവസാന തീയ്യതി ജനുവരി 12
12.01.2023 വ്യാഴാഴ്ച രാത്രി 11 മണിക്കുശേഷം യാതൊരു കാരണവശാലും എൻട്രി സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
80789 33214 (Sabariraj C V)
94475 20368 (Sreedharan P)
94952 23776 (Thamban N)
9605231010 (Rajesh V N)
പങ്കെടുക്കുക, വിജയിപ്പിക്കുക!
എല്ലാ ചെസ്സ് സ്നേഹികളുടേയും ചെസ്സ് രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു.
എന്ന്
സംഘാടക സമിതിക്കു വേണ്ടി
ശ്രീധരൻ പി. (പ്രസിഡണ്ട്, ചെസ്സ് അസോസിയേഷൻ കാസറഗോഡ്)
&
രാജേഷ് വി. എൻ. (സെക്രട്ടറി, ചെസ്സ് അസോസിയേഷൻ കാസറഗോഡ്).