
പരപ്പ: തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ചു നടന്ന ഈ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകോളേജിയറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗം ചാമ്പ്യനായ ശബരീരാജ് സി. വി. ബ്രണ്ണനിൽ അവസാന വർഷ ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.പരപ്പ കുണ്ടുകൊച്ചിയിലെ വി.രാജൻ – ബേബി സുമതി ദമ്പതികളുടെ മകനാണ്. സഹോദരി ശിവാനി.തുടർച്ചയായി അഞ്ചാം തവണയാണ് ശബരീരാജ് ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലേക്ക് യോഗ്യത നേടുന്നത്.കഴിഞ്ഞ വർഷം പരിയാരത്തിനടുത്ത് കാരക്കുണ്ട് എം.എം. നോളജ് ആർട്സ് & സയൻസ് കോളജിൽ വെച്ചു നടന്ന യൂണിവേഴ്സിറ്റി മത്സരത്തിലും ശബരീരാജ് ചാമ്പ്യനായിരുന്നു.ശബരീരാജ് ഉൾപ്പെട്ട ബ്രണ്ണൻ കോളജ് ടീം കഴിഞ്ഞ വർഷം ചാമ്പ്യന്മാരായപ്പോൾ ഈ വർഷം രണ്ടാം സ്ഥാനം നേടി.


കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകോളേജിയറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ചാമ്പ്യനായ ശ്രീധന്യ ഇ.ബി പയ്യന്നൂർ കോളജിൽ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിനിയാണ്.കാഞ്ഞങ്ങാട് ഇരിയയിലെ ബാബു ഇ.വി.(റിട്ട. പി.ടി. ടീച്ചർ)യുടേയും സരസ്വതി സി. (നഴ്സിങ് അസിസ്റ്റന്റ് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്)യുടേയും മകളാണ്. സഹോദരി ശ്രീജന്യ ഇ.ബി.കഴിഞ്ഞ വർഷം പരിയാരത്തിനടുത്ത് കാരക്കുണ്ട് എം.എം. നോളജ് ആർട്സ് & സയൻസ് കോളജിൽ വെച്ചു നടന്ന യൂണിവേഴ്സിറ്റി മത്സരത്തിലും ശ്രീധന്യ ചാമ്പ്യനായിരുന്നു. കൂടാതെ ശ്രീധന്യ ഉൾപ്പെട്ട പയ്യന്നൂർ കോളജ് ടീം ഈ രണ്ടു വർഷവും യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായി.