KASARAGOD DISTRICT OPEN CLASSIC CHESS CHAMPIONSHIP 2023

Organized by Chess Association Kasaragod

In Association of District Chess Parents Forum Kasaragod & Science Academy Kanhangad

On 13 & 14 MAY 2023

At Vishy Chess School Kanhangad

ചെസ്സ് അസോസിയേഷൻ കാസറഗോഡ്

കാസറഗോഡ് ജില്ല ഓപ്പൺ ക്ലാസിക് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023

ചെസ്സ് അസോസിയേഷൻ കാസറഗോഡ്
ജില്ലാ ചെസ്സ് പാരന്റ്സ് ഫോറം, സയൻസ് അക്കാദമി കാഞ്ഞങ്ങാട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന
ഈ വർഷത്തെ കാസറഗോഡ് ജില്ല ഓപ്പൺ ക്ലാസിക് ചെസ്സ് ചാമ്പ്യൻഷിപ്പ്
മെയ് 13, 14 (രണ്ടാം ശനിയാഴ്ച & ഞായറാഴ്ച) രാവിലെ 9 മുതൽ കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻഡിനു സമീപം ബെസ്റ്റോ സെന്ററിൽ വിഷി ചെസ്സ് സ്കൂളിൽ വെച്ചു നടക്കുന്നതാണ്.

പ്രായ ലിംഗഭേദമന്യേ ജില്ലയിലെ എല്ലാ ചെസ്സ് കളിക്കാർക്കും പങ്കെടുക്കുന്ന ടൂരണമെന്റാണിത്.

45 മിനുട്ട് +15 സെക്കന്റ് ക്ലാസിക് ഫോർമാറ്റിൽ (ഒരു ഗെയിമിന് മൊത്തം ഏകദേശം രണ്ടു മണിക്കൂർ സമയം ലഭിക്കുന്ന) 7 റൗണ്ട് മത്സരങ്ങളാണുളളത്.

ചാമ്പ്യൻഷിപ്പ് ജേതാവിന് പി.കൃഷ്ണൻ മാസ്റ്റർ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 3000 രൂപ കാഷ് പ്രൈസും സമ്മാനിക്കും.
ആദ്യ 15 സ്ഥാനങ്ങൾ നേടുന്നവർക്കും
വിവിധ കാറ്റഗറികളിലായി 8 പേർക്കും കാഷ് പ്രൈസുകൾ, ട്രോഫി തുടങ്ങിയവ നല്കും. 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മെഡൽ സമ്മാനിക്കും.

സമ്മാനദാനച്ചടങ്ങിൽ, സമീപകാലത്ത് ചെസ്സിൽ ഉന്നത നേട്ടങ്ങൾ കൈവരിച്ച ചെസ്സ് താരങ്ങളെ സ്നേഹോപഹാരം നല്കി അനുമോദിക്കും.

15 വയസ്സുവരെയുള്ളവർക്ക് 150 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്.

പങ്കെടുക്കുന്ന എല്ലാവരും ചെസ്സ് അസോസിയേഷൻ കാസറഗോഡിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് (Players Registration fee Rs.10/- (പത്തു രൂപ മാത്രം) for the year 2023-24).

മത്സരാർത്ഥികൾ എൻട്രി ഫീ അടക്കുന്നതിനുള Google pay നമ്പർ: 80789 33214 Sabariraj C V.
പണമടക്കുമ്പോൾ Google note ൽ മത്സരാർത്ഥിയുടെ പേര് രേഖപ്പെടുത്തുക.
തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ് ചെയ്യണം : (80789 33214).

അതിനു ശേഷം പേരു വിവരങ്ങൾ Google form വഴി രജിസ്റ്റർ ചെയ്യുക.
ലിങ്ക്: https://forms.gle/qq9B4zz9myJz9auc8

രജിസ്ട്രേഷൻ അവസാന തീയ്യതി മെയ് 12
സ്പോട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല.

മത്സരാർത്ഥികൾ മെയ് 13 ശനിയാഴ്ച രാവിലെ 9 മണിയോടെ ടൂർണമെന്റ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
9.30 ന് ഉദ്ഘാടനം, പ്ലെയേഴ്സ് മീറ്റിങ്ങ്.
ആദ്യ റൗണ്ട് കൃത്യം 10.15 am ന് ആരംഭിക്കും.
ആദ്യ ദിനം 3 റൗണ്ടും രണ്ടാം ദിനം 4 റൗണ്ടുകളും നടത്തും.

14 ഞായറാഴ്ച വൈകുന്നേരം 5.30 ന് അനുമോദനം, സമ്മാനദാനം.

കാസറഗോഡ് ജില്ല ഓപ്പൺ ക്ലാസിക്ക് ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് ചെസ്സ് കളിക്കാരുടേയും ചെസ്സ് പാരന്റ്സിന്റേയും മറ്റെല്ലാ ചെസ്സ് പ്രേമികളുടേയും പങ്കാളിത്തവും സഹായ സഹകരണങ്ങളും സ്നേഹാദരപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിശദ വിവരങ്ങൾക്ക് : 9605231010, 80789 33214, 9495223776, 9495093810.

Leave a Reply

Your email address will not be published. Required fields are marked *