KASARAGOD DISTRICT OPEN RAPID CHESS CHAMPIONSHIP 2022 Held on Sunday,13 March 20222 At Gov. Higher Secondary School Balla East, Chemmattamvayal, Kanhangad പി. ജയകൃഷ്ണൻ കാസറഗോഡ് ജില്ലാ റാപ്പിഡ് ചാമ്പ്യൻചെസ്സ് അസോസിയേഷൻ കാസറഗോഡ് മാർച്ച് 13 ഞായറാഴ്ച ബല്ല ഈസ്റ്റ് ചെമ്മട്ടംവയൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ഈ വർഷത്തെ കാസറഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽപി. ജയകൃഷ്ണൻ 6.5 പോയന്റ് നേടി ചാമ്പ്യനായി. 6 പോയന്റ് നേടിയ എം. വി. മനോജ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. ഓൺലൈൻ പ്രകടന മികവ് ഒ.ടി.ബി യിലും പുറത്തെടുത്ത വിഷ്ണുപ്രസാദ് ശ്രീനിവാസൻ 5.5 പോയന്റോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. പെൺകരുത്തു തെളിയിച്ച് ആദ്ര പി. (5.5) നാലാം സ്ഥാനത്തെത്തി. ശബരി രാജ് സി.വി. (6), ബദറുദ്ധീൻ ഒ.എം. (7), ഹർഷൻ എസ് (8), അഷ്കർ എം. എം. (9), ആദിത് തമ്പാൻ (10), അദ്വൈത് കെ. (11), നിഷാദ് എ (12) എന്നിവർ മറ്റു പ്രാധാന പ്രൈസുകൾ നേടി.പി. ശ്രീരാമൻ നമ്പൂതിരി (മികച്ച വെറ്ററൻ), സതീശൻ ടി. (മികച്ച 50+ കാറ്റഗറി), ശ്രീധന്യ ഇ. ബി. (മികച്ച വനിതാ), ഉത്തര എ. എസ്. (മികച്ച ഗേൾ അണ്ടർ 15), ഫെലിക്സ് മൂത്തേടത്ത് (മികച്ച ബോയ് അണ്ടർ 15), പ്രാർത്ഥന പ്രദീപൻ (മികച്ച ഗേൾ അണ്ടർ 10), എൻ. എസ്. ദേവദർശൻ (മികച്ച ബോയ് അണ്ടർ 10) എന്നിവർ കാറ്റഗറി സമ്മാനങ്ങൾ നേടി.പ്രോത്സാഹന സമ്മാനമായ മെഡൽ നേടിയവർ:അനിരുദ്ധ് പി. ഗോവിന്ദ്ധ്യാൻ ദേവ് കെ.മാധവ് ടിഅഭിരാജ് സുനിൽദേവർഷ് കെ. രാഘവൻഫാത്തിമത് ഹിബ പി.വസുദേവ് എസ്. സുജേഷ്ദേവ്ന രാജ് റ്റി. വി.ആരവ് വി. നായർനിരഞ്ജൻ കെ.സാരംഗ് ആർ. പി.അദിതി വിസൂര്യദേവ് കെ.ദേവർഷ് കെ.ദേവാൻഷ് രാജ് റ്റി. വി.വേദാന്ത് പി.ആദിൽ കാർത്തിക്ആദിദേവ് കെ. എസ്.അനുരാധ പി. ഗോവിന്ദ്അദ്വിൻ ഡി. അർജുൻഗൗതം കൃഷ്ണ പി.ഗൗതം എം.കുട്ടികളും മുതിർന്നവരും വനിതകളുമടക്കമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 72 ചെസ്സ് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.15 മിനുട്ട് + 5 സെക്കന്റ് റാപ്പിഡ് സമയ ക്രമത്തിൽ സ്വിസ് സിസ്റ്റം 7 റൗണ്ട് മത്സരങ്ങൾ നടന്നു.വൈകുന്നേരം 6 മണിക്കു ചേർന്ന സമാപനച്ചടങ്ങിൽ ഡോ. സുഗതൻ എ.ആർ, അഡ്വ. അർജുനൻ വയലിൽ, പി. ശ്രീരാമൻ നമ്പൂതിരി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.