On 26th April 2023 at Vishy Chess School, Besto Centre, Kanhangad
കാസറഗോഡ് ജില്ലാ സബ്ജൂനിയർ(അണ്ടർ 15) ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023
ചെസ്സ് അസോസിയേഷൻ കാസറഗോഡിനു വേണ്ടി ചെസ്സ് പാരന്റ്സ് ഫോറം, സയൻസ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ വിഷി ചെസ്സ് സ്കൂൾ സംഘടിപ്പിക്കുന്ന
കാസറഗോഡ് ജില്ലാ സബ്ജൂനിയർ(അണ്ടർ 15) ഓപ്പൺ & ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023
ഏപ്രിൽ 26 ബുധനാഴ്ച (രാവിലെ 9 മുതൽ) കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻഡിനു സമീപം ബെസ്റ്റോ സെന്ററിൽ പ്രവർത്തിക്കുന്ന വിഷി ചെസ്സ് സ്കൂളിൽ വെച്ചു നടക്കുന്നതാണ്.
01.01.2008 നു ശേഷം ജനിച്ചിട്ടുള്ള കാസറഗോഡ് ജില്ലയിലെ കുട്ടികൾക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.
ഓപ്പൺ, ഗേൾസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. രണ്ടു കാറ്റഗറിയിലും ആദ്യ 10 സ്ഥാനങ്ങൾ നേടുന്നവർ സമ്മാനിതരാവും. 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മെഡൽ സമ്മാനിക്കും.
രജിസ്ട്രേഷൻ
മത്സരാർത്ഥികൾ എൻട്രി ഫീ 100 രൂപ താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ Google pay ചെയ്യേണ്ടതാണ്.
Gpay no : 80789 33214
Name of account holder : Sabariraj C V
പണമടക്കുമ്പോൾ Google note ൽ മത്സരാർത്ഥിയുടെ പേര് രേഖപ്പെടുത്തുക.
തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ് ചെയ്യുക : (80789 33214).
അതിനു ശേഷം പേരു വിവരങ്ങൾ Google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്ക്: https://forms.gle/YsH9mbufdRCVuG8u5
രജിസ്ട്രേഷൻ അവസാന തീയ്യതി ഏപ്രിൽ 25
സ്പോട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല.
മത്സരാർത്ഥികൾ ഏപ്രിൽ 26 ബുധനാഴ്ച രാവിലെ 9 മണിയോടെ ടൂർണമെന്റ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
9.30 ന് പ്ലെയേഴ്സ് മീറ്റിങ്ങ്.
ആദ്യ റൗണ്ട് കൃത്യം 9.45 ന് ആരംഭിക്കും.
വൈകുന്നേരം 4.30 ന് സമ്മാനദാനം.
ജില്ലാ സബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് ചെസ്സ് കളിക്കാരുടേയും ചെസ്സ് പാരന്റ്‌സിന്റേയും മറ്റെല്ലാ ചെസ്സ് പ്രേമികളുടേയും പങ്കാളിത്തവും സഹായ സഹകരണങ്ങളും സാദരം അഭ്യർത്ഥിക്കുന്നു.
വിശദ വിവരങ്ങൾക്ക് : 80789 33214, 9605231010, 95674 39820