Organized by State Chess Technical Committee
കാസറഗോഡ് ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 31ന്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലകഷൻ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 31ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വിഷി ചെസ്സ് സ്കൂളിൽ (ബെസ്റ്റോ സെന്റർ ബിൽഡിങ്, പഴയ ബസ്റ്റ് സ്റ്റാൻഡിനു സമീപം) വെച്ചു നടക്കും.
ബഹു. കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ. പി. പി. അശോകൻ മാസ്റ്റർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും.
ബഹു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ശ്രീ. ടി.വി. ബാലൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും.
ബോയ്സി(ഓപ്പൺ)നും ഗേൾസിനും പ്രത്യേകം മത്സരങ്ങളായിരിക്കും
2004 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച കാസറഗോഡ് ജില്ലാ നിവാസികൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം.
ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ ആദ്യ നാല് സ്ഥാനം നേടുന്നവർ സംസ്ഥാന അണ്ടർ 19 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.
ആഗസ്റ്റ് 29ന് വൈകിട്ട് 9ന് മുമ്പ് 100 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.
രജി. ലിങ്ക് : https://forms.gle/PeAwFrVsVNQxeNZD9
Gpay No : 8078933214
വിശദവിവരങ്ങൾക്ക് ഫോൺ : 9605231010, 9447520368, 807893321