MBM OPEN CHESS TOURNAMENT 2022

Organized by METTAMMAL BROTHERS METTAMMAL

In association with Chess Kerala & Chess Association Kasaragod

ചെസ്സ് പ്രേമികൾക്ക് മെട്ടമ്മൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ തിരുവോണ സമ്മാനം :

എം ബി എം ഓപ്പൺ ചെസ്സ് ടൂർണമെന്റ് 2022

പ്രിയരേ,

പ്രശസ്ത സ്പോർട്സ് ക്ലബ്ബായ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ, ചെസ്സ് കേരളയുടേയും ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റേയും സഹകരണത്തോടെ തൃക്കരിപ്പൂർ CHMKS ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സെപ്റ്റംബർ 11 ഞായറാഴ്ച ഏകദിന ഓപ്പൺ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

സീനിയർ, അണ്ടർ 15, അണ്ടർ 10 എന്നീ 3 കാറ്റഗറികളിൽ വെവ്വേറെയാണ് മത്സരങ്ങൾ. ജില്ലാ സംസ്ഥാന പരിധികളില്ലാതെ എല്ലാ ചെസ്സ് കളിക്കാർക്കും പങ്കെടുക്കാവുന്ന (ഓപ്പൺ റ്റു ഓൾ) ടൂർണമെന്റാണ്.

മികച്ച സമ്മാനങ്ങൾ!
30,000 രൂപ മൊത്തം സമ്മാനത്തുകയുള്ള ടൂർണമെന്റിൽ 35 വിജയികൾ സമ്മാനിതരാവും. ഒട്ടേറെ പേർക്ക് പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 26 മികച്ച ട്രോഫികളും 25 ക്യാഷ് പ്രൈസുകളും 10 വയസ്സു വരെയുള്ള കുട്ടികൾക്കെല്ലാം മെഡലും വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റും സമ്മാനിക്കും.
കളിക്കാർക്കെല്ലാം സൗജന്യ ഉച്ചഭക്ഷണവും ചായയും നല്കുന്നതാണ്.

കൂടാതെ, ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും കളികൾ കാണാനെത്തുന്നവർക്കുമായി സംഘാടകരായ ബ്രദേഴ്സ് ക്ലബ്ബ് സൗജന്യ സമ്മാന കൂപ്പൺ നൽകുകയും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി സർപ്രൈസ് ഗിഫ്റ്റുകൾ സമ്മാനിക്കുകയും ചെയ്യും.

എൻട്രി ഫീ:
വളരെ കുറഞ്ഞ പ്രവേശന ഫീസു മാത്രമാണ്. സീനിയർ താരങ്ങൾ 150 രൂപയും 15 വയസ്സു വരെയുള്ള കുട്ടികൾ 100 രൂപയുമാണ് നല്കേണ്ടത്.

രജിസ്ട്രേഷൻ:
മത്സരാർത്ഥികൾ താഴെ കൊടുക്കുന്ന ഗൂഗ്ൾ ഫോം വഴി പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്ക്:
https://forms.gle/CDyvvbC2yFoxyzku8

എൻട്രി ഫീ അടക്കുന്നതിനുള്ള Gpay നമ്പർ: 8078933214 (Sabariraj C V).

തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ് ചെയ്യേണ്ടതാണ്: 9605231010.

രജിസ്റ്റർ ചെയ്യുന്നവരെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യുന്നതാണ്. ടൂർണമെന്റ് സംബന്ധിച്ച എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും ഈ ഗ്രൂപ്പ് വഴിയാണ് നല്കുക. രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിക്കുന്നതിനായി ശ്രദ്ധിക്കുക.

രജിസ്ട്രേഷൻ അവസാന തീയ്യതി സെപ്റ്റംബർ 8 വ്യാഴാഴ്ച. അതിനു ശേഷം എൻട്രി സ്വീകരിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 98460 76807, 9605231010, 8078933214.

മെട്ടമ്മൽ ബ്രദേഴ്സ് ഒരുക്കുന്ന ജനകീയ ചെസ്സ് ഉത്സവമായ എം ബി എം ഓപ്പൺ ചെസ്സ് ടൂർണമെന്റ് പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ ചെസ്സ് താരങ്ങളോടും സ്പോർട്സ് പ്രേമികളോടും സാദരം അഭ്യർത്ഥിക്കുന്നു.

🙏🙏🙏

എന്ന്,

സംഘാടക സമിതിക്കു വേണ്ടി
പി. പി. സെയ്ദു (സെക്രട്ടറി, മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ),
രാജേഷ് വി. എൻ. (സെക്രട്ടറി, ചെസ്സ് കേരള & ചെസ്സ് അസോസിയേഷൻ കാസറഗോഡ്)

Register now : https://forms.gle/CDyvvbC2yFoxyzku8

Leave a Reply

Your email address will not be published. Required fields are marked *