
കാസറഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023
കാലിച്ചാമരം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും പൊതുജന വിജ്ഞാന വായനശാലയും സംയുക്തമായി ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 2 ഞായറാഴ്ച കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല & ഗ്രന്ഥാലയത്തിൽ വെച്ചു നടക്കുന്നതാണ്.
രാവിലെ 9:30 ന്
ദേശീയ സിവിൽ സർവ്വീസസ് ചെസ്സ് ചാമ്പ്യൻ ശ്രീമതി. പി. സുധ
മത്സര പരിപാടി ഉദ്ഘാടനം ചെയ്യും.
25000 രൂപ സമ്മാത്തുകയുള്ള മത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവരും വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന 12 പേരും സമ്മാനിതരാവും. 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മെഡൽ സമ്മാനിക്കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 1 രാത്രി 9 മണിക്ക് മുമ്പ് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്ക്: https://forms.gle/RosbPUB8r9un8H9ZA
വിശദ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുക: 9605231010, 9400225264.