Organized by RED STAR ARTS & SPORTS CLUB AND POTHUJANA VIJNANA VAAYANASALA KALICHAMARAM
On behalf of CHESS ASSOCIATION KASARAGOD
On Sunday 02 April 2023
At POTHUJANA VIJNANA VAAYANASALA KALICHAMARAM
കാസറഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് 2023
കാലിച്ചാമരം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബും പൊതുജന വിജ്ഞാന വായനശാലയും സംയുക്തമായി ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ ഓപ്പൺ റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഏപ്രിൽ 2 ഞായറാഴ്ച കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല & ഗ്രന്ഥാലയത്തിൽ വെച്ചു നടക്കുന്നതാണ്.
പ്രായ- ലിംഗ ഭേദമന്യേ കാസറഗോഡ് ജില്ലയിലെ എല്ലാ ചെസ്സ് കളിക്കാർക്കും പങ്കെടുക്കാവുന്ന (District Open) ചെസ്സ് ടൂർണമെന്റാണിത്.
സമ്മാനങ്ങൾ
25000 രൂപ സമ്മാത്തുകയുള്ള മത്സരത്തിൽ ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവരും വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന 12 പേരും സമ്മാനിതരാവും. പങ്കെടുക്കുന്ന 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മെഡൽ സമ്മാനിക്കും.
മത്സര ഘടന
15 മിനുട്ട് + 3 സെക്കന്റ് റാപ്പിഡ് ഫോർമാറ്റിൽ സ്വിസ്സ് സിസ്റ്റം 7 റൗണ്ട്.
രജിസ്ട്രേഷൻ
15 വയസ്സു വരെയുള്ളവർക്ക് എൻട്രി ഫീ 150 രൂപ. 15 നു മുകളിൽ 200 രൂപ. എൻട്രി ഫീസിനൊപ്പം ഈ വർഷത്തെ പ്ലെയേഴ്സ് രജിസ്ട്രേഷൻ ഫീ 10 (പത്ത്) രൂപ ചേർത്ത് മത്സരാർത്ഥികൾ താഴെ കൊടുക്കുന്ന Gpay നമ്പരിൽ അയക്കണം.
Gpay no : 9400225264
UPI ID : ombalakrishnan-1@okicici
Name of account holder : Balakrishnan O M.
പണമടക്കുമ്പോൾ Google note ൽ മത്സരാർത്ഥിയുടെ പേര് രേഖപ്പെടുത്തണം.
തുക അടച്ചതിന്റെ സ്ക്രീൻഷോട്ട് ഈ നമ്പരിൽ വാട്സാപ്പ് ചെയ്യുകയുംവേണം: 9400225264 (O M Balakrishnan).
അതിനു ശേഷം പേരു വിവരങ്ങൾ Google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്ക്: https://forms.gle/RosbPUB8r9un8H9ZA
രജിസ്ട്രേഷൻ അവസാന തീയ്യതി മാർച്ച് 31
സ്പോട്ട് എൻട്രി ഉണ്ടായിരിക്കുന്നതല്ല.
വാട്സാപ്പ് ഗ്രൂപ്പ്
രജിസ്റ്റർ ചെയ്യുന്നവരെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യുന്നതാണ്. ടൂർണമെന്റ് സംബന്ധിച്ച എല്ലാ അറിയിപ്പുകളും നിർദ്ദേശങ്ങളും ഈ ഗ്രൂപ്പ് വഴിയാണ് നല്കുക.
ടൂർണമെന്റ് സമയ ക്രമം
മത്സരാർത്ഥികൾ രാവിലെ 9 ന് മുമ്പായി ടൂർണമെന്റ് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
രാവിലെ 9 ന് ടൂർണമെന്റ് ഉദ്ഘാടനം.
9.30 ന് പ്ലെയേഴ്സ് മീറ്റിങ്ങും നടക്കും.
ആദ്യ റൗണ്ട് കൃത്യം 9.45 ന് ആരംഭിക്കും.
വൈകുന്നേരം 5.30 ന് സമ്മാനദാനം.
ഹെൽപ്പ് ഡസ്ക്
കൂടുതൽ വിവരങ്ങൾക്കും മറ്റു സഹായങ്ങൾക്കും താഴെ കൊടുക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്: 9605231010, 9400225264, 9447520368, 6282775097.
ജില്ലാ ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് ചെസ്സ് കളിക്കാരുടേയും ചെസ്സ് പാരന്റ്‌സിന്റേയും മറ്റെല്ലാ ചെസ്സ് പ്രേമികളുടേയും പങ്കാളിത്തവും സഹായ സഹകരണങ്ങളും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
സംഘാടക സമിതിക്കു വേണ്ടി
ഒ.എം. ബാലകൃഷ്ണൻ (സെക്ര. പൊതുജന വിജ്ഞാന വായനശാല & ഗ്രന്ഥാലയം കാലിച്ചാമരം),
അഡ്വ. പി. ലോജിത്ത് (സെക്ര. റെഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്ബ് കാലിച്ചാമരം)
പി. ശ്രീധരൻ മാസ്റ്റർ (പ്രസി – ജില്ലാ ചെസ്സ് അസോസിയേഷൻ)
രാജേഷ് വി. എൻ (സെക്ര – ജില്ലാ ചെസ്സ് അസോസിയേഷൻ).