Held on 20 march 2022 at G H S S PATLA
പട്ല യൂത്ത് ഫോറം ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ പട്ല ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ജില്ലാതല ചെസ്സ് ടൂർണമെന്റിൽ സുജിത്ത് ഫിലിപ്പ് ചാമ്പ്യനായി.
58 പേർ പങ്കെടുത്തു മത്സരിച്ച ടൂർണമെന്റിൽ ഏഴ് റൗണ്ട് മത്സരങ്ങളിൽ ആറര പോയന്റ് നേടിയാണ് സുജിത്ത് വിജയിയായത്.
പേരാവൂർ സ്വദേശിയായ സുജിത്ത് ഫിലിപ്പ്
ചട്ടഞ്ചാൽ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറാണ്. കാസറഗോഡ് വിദ്യാനഗറിലാണ് താമസം.
6 പോയന്റ് നേടിയ ചിറ്റാരിക്കലിൽ നിന്നുള്ള മനോജൻ രവി റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി.
5.5 പോയന്റ് വീതം നേടിയ ജയേഷ് ടി. എ (പാലാവയൽ), സബ് ജൂനിയർ താരം ആദിത്ത് തമ്പാൻ (കാഞ്ഞങ്ങാട്), അരുൺ ദിനേശ് (ഏഴോം) എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി.
ആറാം സ്ഥാനം ഹർഷൻ എസ് (മടിക്കൈ),
ഏഴാം സ്ഥാനം മനോജ് എം. വി. (ചായ്യോത്ത്), എട്ടാം സ്ഥാനം ജൂനിയർ പെൺകുട്ടി ആദ്ര പി (കാസറഗോഡ്), ഒമ്പതാം സ്ഥാനം ബദറുദ്ധീൻ ഒ. എം. (കളനാട് ) പത്താം സ്ഥാനം നിഷാദ് എ. (നീലേശ്വരം) എന്നിവർ നേടി.
കാറ്റഗറി പ്രൈസ് ജേതാക്കൾ:
പട്ട്ളയിൽ നിന്നുള്ള മികച്ച താരം: മുഹിയുദ്ദീൻ ബാസിൽ
പി. ശ്രീരാമൻ നമ്പൂതിരി (കോട്ടപ്പാറ – മാവുങ്കാൽ) – മികച്ച വെറ്ററൻ താരം.
ശശിധരൻ പി. (മടിക്കൈ) – മികച്ച 50 – 60 പ്രായ വിഭാഗം.
ശരധി റായ് (മഞ്ചേശ്വരം) – മികച്ച വനിതാ താരം.
ഉത്തര എ എസ് (ബീംബുങ്കാൽ) – മികച്ച അണ്ടർ 15 പെൺകുട്ടി.
ഷമിൽ ഹനിയ് (പൈവളിഗെ) – മികച്ച അണ്ടർ 15 ആൺകുട്ടി.
പ്രാർത്ഥന പ്രദീപൻ (കാഞ്ഞങ്ങാട്) – മികച്ച അണ്ടർ 10 പെൺകുട്ടി.
നിരഞ്ജൻ കെ. (കാഞ്ഞങ്ങാട്) – മികച്ച അണ്ടർ 10 ആൺകുട്ടി.
എൻ എസ് ദേവദർശൻ, യദുകൃഷ്ണ കെ, മാധവ് ടി, വിഷ്ണു സി, ആദിദേവ് കെ. എസ്, അഭിരാജ് സുനിൽ, സൽമാൻ ബഷീർ, മുഫറാ സൈനബ്, അദ്വൈത് ജെ. നായർ, ആരവ് വി. നായർ, മൂസ ഷഹബാസ് എന്നീ കുട്ടികൾ പ്രോത്സാഹന സമ്മാനമായ മെഡൽ കരസ്ഥമാക്കി.

