
On Sunday 9.30 am 12 JUNE 2022
At Science ACADEMY, BESTO CENTRE, BEHIND OLD BUSSTAND, Kanhangad.
പ്രിയപ്പെട്ടവരേ,
നമ്മൾ മുമ്പു നടത്തിയിട്ടുള്ള പോലെ പ്രതിവാര ചെസ്സ് ടൂർണമെന്റുകൾ തുടങ്ങുകയാണ്.
ജില്ലയിലെ വളർന്നു വരാൻ ആഗ്രഹിക്കുന്ന ചെസ്സ് താരങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച പരിശീലന മത്സരങ്ങൾ കളിക്കാനും ആഴ്ചയിലൊരു ദിനം ചെസ്സ് പ്രേമികൾക്ക് ഒത്തുചേർന്നു സൗഹൃദം പങ്കുവെക്കാനും ചെസ്സ് അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ശ്രീ. പി. ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സയൻസ് അക്കാദമിയും വിഷി ചെസ്സ് സ്കൂളും ചേർന്നു സൗകര്യമൊരുക്കിയിരിക്കുന്നു.
കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിനു സമീപം ബെസ്റ്റോ സെന്ററിലെ സയൻസ് അക്കാദമിയിൽ ജൂൺ 12 ഞായറാഴ്ച ആദ്യ മത്സരം നടത്തുന്നു. കൃത്യം 9.30 ന് ആദ്യ റൗണ്ട് മത്സരങ്ങളാരംഭിക്കുന്നതാണ്.
ആദ്യ റൗണ്ടിനു ശേഷം ചെസ്സ് അസോസിയേഷന്റെ ഒരു ജനറൽ ബോഡി യോഗവും ഉണ്ടായിരിക്കും.
എല്ലാ ചെസ്സ് സ്നേഹികളേയും ടൂർണമെന്റിലേക്കും മീറ്റിങ്ങിലേക്കും സാദരം ക്ഷണിച്ചു കൊള്ളുന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്നവർ ഞായറാഴ്ച രാവിലെ 9 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9.30 നു മുമ്പായി വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
…… ടീം ചെസ്സ് അസോസിയേഷൻ കാസറഗോഡ്.